കോവിഡ്; മൂന്ന് രാജ്യക്കാർക്കുകൂടി യാത്രാവിലക്കേർപ്പെടുത്തി യു.എ.ഇ

ദുബൈ: മൂന്ന് രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരുടെ പ്രവേശനം കൂടി യു.എ.ഇ. താത്‌കാലികമായി നിർത്തി. സാംബിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, യുഗാൺഡ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് ജൂൺ 11 വെള്ളിയാഴ്ച മുതൽ യു.എ.ഇയിലേക്ക് പ്രവേശിക്കാനാവില്ല. അതേസമയം ട്രാൻസിറ്റ്, കാർഗോ വിമാനങ്ങൾ പ്രവർത്തിക്കും.