കേരളത്തിൽ ഇന്ന് 4287 കോവിഡ് കേസുകൾ; 7107 പേർ രോഗമുക്തി നേടി


തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 4287 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 35,141 പേരിൽ പരിശോധന നടത്തിയപ്പോഴാണ് ഇത്രയധികം പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചത്. 20 മരണങ്ങളും പുതിയതായി റിപ്പോർട്ട് ചെയ്തു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3,711 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 

471 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 53 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7107 പേർ രോഗമുക്തരായതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് നിലവിൽ 93847 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതുവരെ രോഗമുക്തി നേടിയവര്‍ 3,02,017 ആണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,83,473 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed