മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി; സൈബർ ആക്രമണങ്ങൾ ദൗർഭാഗ്യകരമെന്ന് പിണറായി വിജയൻ


ശാരിക l കേരളം

വയനാട് ദുരന്തബാധിതർക്കായി ഒരുക്കിയ ടൗൺഷിപ്പ് സന്ദർശനത്തിനിടെയുണ്ടായ വിവാദങ്ങളിലും സൈബർ ആക്രമണങ്ങളിലും നടൻ മമ്മൂട്ടിയോട് പരസ്യമായി ക്ഷമാപണം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മമ്മൂട്ടിയുടെ മനസ്സിനുണ്ടായ പ്രയാസത്തിൽ ഖേദം പ്രകടിപ്പിച്ച മുഖ്യമന്ത്രി, അദ്ദേഹത്തെപ്പോലൊരു മഹാനടനെ എല്ലാവരും മനസ്സിലാക്കണമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. സോഷ്യൽ മീഡിയയിൽ മമ്മൂട്ടിക്കെതിരെ നടന്ന അധിക്ഷേപങ്ങൾ അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ നന്മ എന്നും ആഗ്രഹിക്കുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. പെരുമ്പളം പാലം ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങളെ അദ്ദേഹം മുൻപ് പ്രകീർത്തിച്ചിട്ടുണ്ട്. വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് മമ്മൂട്ടി സംസാരിച്ചത് തികച്ചും സദുദ്ദേശത്തോടെയായിരുന്നു. ആരെയും അറിയിക്കാതെ ചെന്നൈയിൽ നിന്ന് നേരിട്ട് യാത്ര ചെയ്താണ് അദ്ദേഹം വയനാട്ടിലെത്തിയത്.

തന്റെ സന്ദർശനം വിവാദമാകാൻ ഇടയുണ്ടെന്ന് കരുതിയാണ് മമ്മൂട്ടി അക്കാര്യം ജില്ലാ സെക്രട്ടറിയോട് സ്വകാര്യമായി പങ്കുവെച്ചത്. എന്നാൽ എന്തിനെയും വിവാദമാക്കുന്ന ചിലർ ആ സ്വകാര്യ സംഭാഷണത്തെപ്പോലും തെറ്റായ രീതിയിൽ ചിത്രീകരിച്ചു. വസ്ത്രത്തിനുള്ളിൽ ക്യാമറ ഒളിപ്പിച്ചു നടക്കുന്നവർ മമ്മൂട്ടിയുടെ വാക്കുകളെ ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. മമ്മൂട്ടിയുടെ നിലപാടുകളെയും മനോഭാവത്തെയും ആദരവോടെ കാണേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

രകപരകപകര

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed