സ്വതന്ത്രനായി മത്സരിക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ


ഷീബ വിജയൻ

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വ്യക്തമാക്കി. തന്നെ മത്സരിക്കാൻ പറഞ്ഞത് പാർട്ടിയാണെന്നും ഇനി പാർട്ടി നിർദേശിച്ചാൽ മാത്രമേ ഇനിയൊരു തെരഞ്ഞെടുപ്പിൽ മത്സരിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. താൻ പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിനാൽ പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്താൻ കഴിയില്ലെന്നും എന്നാൽ ഒരു കാരണവശാലും സ്വതന്ത്രനായി മത്സരിക്കില്ലെന്നും രാഹുൽ വ്യക്തമാക്കി.

കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം മണ്ഡലത്തിലെത്തിയ രാഹുൽ, തന്റെ നേതൃത്വത്തിൽ നിർമ്മിച്ച വീടുകളുടെ താക്കോൽദാനം നിർവഹിച്ചു. മൂന്നാം ബലാത്സംഗ കേസിൽ അറസ്റ്റിലായതിന് ശേഷം ആദ്യമായാണ് അദ്ദേഹം മണ്ഡലത്തിൽ സജീവമാകുന്നത്. അതേസമയം, ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം പത്തോളം പേരെ ഇയാൾ പീഡിപ്പിച്ചുവെന്ന ഗുരുതര ആരോപണവും പരാതിക്കാരി സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ഉന്നയിക്കുന്നുണ്ട്.

article-image

eqrw3ewqrewqr

You might also like

  • Lulu Exchange
  • Straight Forward

Most Viewed