മന്ത്രിയെ മോശം സാഹചര്യത്തിൽ കണ്ടെന്ന് ബിന്ദു മേനോൻ ; ആരോപണങ്ങൾ നിഷേധിച്ച് കെ.ബി. ഗണേഷ് കുമാർ


ഷീബ വിജയൻ

മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഭാര്യ ബിന്ദു മേനോൻ രംഗത്തെത്തി. വാളകത്തെ വീട്ടിൽ വെച്ച് മന്ത്രിയെ താൻ മോശമായ സാഹചര്യത്തിൽ കണ്ടുവെന്നും അതിനുള്ള തെളിവുകളായ ഫോട്ടോകൾ തന്റെ കൈവശമുണ്ടെന്നും ബിന്ദു മേനോൻ വെളിപ്പെടുത്തി. തനിക്കെതിരെ മന്ത്രി മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ പരാമർശങ്ങൾ കേട്ടതിനാലാണ് ഇപ്പോൾ ഇതെല്ലാം തുറന്നു പറയുന്നതെന്ന് അവർ വ്യക്തമാക്കി.

വാളകത്തെ വീട്ടിൽ വെച്ച് വളരെ മോശമായ അനുഭവമാണ് തനിക്കുണ്ടായതെന്ന് ബിന്ദു പറയുന്നു. അന്ന് താൻ ഫോണിൽ ചിത്രങ്ങൾ പകർത്തിയിരുന്നു. അവിടുന്ന് പുറത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ മന്ത്രിയുടെ സ്റ്റാഫുകൾ തന്നെ തടയുകയും ഫോൺ പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തു. ശാസ്തമംഗലം കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയുടെ നിർദേശപ്രകാരമാണ് അന്ന് പോലീസിന്റെ സഹായം തേടിയത്. എന്നാൽ പോലീസ് സ്ഥലത്തെത്തിയപ്പോൾ മന്ത്രിയുടെ കൂടെ കണ്ട സ്ത്രീയെ കാറിൽ കയറ്റിവിട്ട ശേഷം മന്ത്രി മുറിക്കുള്ളിൽ കയറി വാതിലടക്കുകയാണ് ചെയ്തത്. പോലീസ് തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് കയ്യൊഴിയുകയായിരുന്നു. തനിക്ക് വട്ടാണെന്ന് മന്ത്രി പറഞ്ഞതിനാലാണ് ഇപ്പോൾ വിശദീകരണം നൽകുന്നതെന്നും, താൻ നിയമനടപടികൾക്ക് ഉദ്ദേശിക്കുന്നില്ലെങ്കിലും മുഖ്യമന്ത്രിയുടെ മകളോട് താൻ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ബിന്ദു മേനോൻ കൂട്ടിച്ചേർത്തു.

എന്നാൽ, ഈ ആരോപണങ്ങളെ തള്ളിക്കൊണ്ട് കെ.ബി. ഗണേഷ് കുമാർ രംഗത്തെത്തി. തെരഞ്ഞെടുപ്പ് കാലം അടുക്കുമ്പോൾ നടത്തുന്ന രാഷ്ടീയ മുതലെടുപ്പാണിതെന്നും ഇത്തരം കാര്യങ്ങൾ കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങൾ ശരിയായാലും അല്ലെങ്കിലും അത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും അതിൽ ആരും ഇടപെടേണ്ടതില്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. പ്രണയം ഒരു കുറ്റമല്ലെന്നും അത് ഇനിയും തുടരുമെന്നും പറഞ്ഞ അദ്ദേഹം, താൻ അഴിമതി നടത്താത്ത മികച്ചൊരു പൊതുപ്രവർത്തകനാണെന്നും പത്തനാപുരത്തുകാർക്ക് തന്നെ നന്നായി അറിയാമെന്നും പറഞ്ഞു. ആർ. ശ്രീലേഖ മേയർ സ്ഥാനം കിട്ടാത്തതിന്റെ കൊതിക്കെറുവാകുന്നുവെന്നും സ്വന്തം വീട്ടിലെ ശത്രുക്കളെയാണ് ഭയക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed