സീറ്റ് വിഭജനത്തിൽ തട്ടി യുഡിഎഫ് ചർച്ചകൾ; കോൺഗ്രസ് നിലപാടിൽ പി.ജെ. ജോസഫിന് അതൃപ്തി
ഷീബ വിജയൻ
തിരുവനന്തപുരം: യുഡിഎഫിലെ സീറ്റ് വിഭജന ചർച്ചകൾ വഴിമുട്ടുന്നു. മൂന്ന് സീറ്റുകൾ വിട്ടുനൽകണമെന്ന കോൺഗ്രസിന്റെ ആവശ്യം കേരള കോൺഗ്രസ് (ജോസഫ്) തള്ളി. ഇടുക്കി വിട്ടുനൽകാൻ സമ്മതിച്ചതിന് പിന്നാലെ ഏറ്റുമാനൂരും കുട്ടനാടും ആവശ്യപ്പെട്ടതാണ് ജോസഫ് വിഭാഗത്തെ ചൊടിപ്പിച്ചത്. പകരം തൃക്കരിപ്പൂർ നൽകാമെന്ന് ജോസഫ് അറിയിച്ചെങ്കിലും കോൺഗ്രസ് വഴങ്ങിയില്ല.
ഏറ്റുമാനൂരിൽ തോമസ് ഉണ്ണിയാടനും കുട്ടനാട്ടിൽ റെജി ചെറിയാനും പ്രചാരണം തുടങ്ങിയ സാഹചര്യത്തിൽ സീറ്റ് വിട്ടുനൽകുന്നത് പ്രായോഗികമല്ലെന്നാണ് കേരള കോൺഗ്രസ് നിലപാട്. എൽഡിഎഫിൽ മാണി വിഭാഗത്തിന് ലഭിക്കുന്ന പരിഗണന തങ്ങൾക്ക് ലഭിക്കുന്നില്ലെന്ന പരാതിയും ജോസഫ് വിഭാഗത്തിനുണ്ട്. വരും ദിവസങ്ങളിൽ കോട്ടയത്ത് ചേരുന്ന സംസ്ഥാന നേതൃയോഗം തുടർനീക്കങ്ങൾ തീരുമാനിക്കും.
assas


