ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ കോവിഡ് വാക്സിൻ നവംബറിൽ ലഭ്യമാകുമെന്ന് റിപ്പോർട്ട്


ലണ്ടൻ: ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച കോവിഡ് വാക്സിൻ തയാർ. വാക്സിൻ നവംബർ ആദ്യം ലഭ്യമാകുമെന്ന് ലണ്ടനിലെ ഒരു മുൻനിര ആശുപത്രിയെ ഉദ്ധരിച്ച്ഒരു പ്രമുഖ റിപ്പോർട്ട് ചെയ്യുന്നു. വാക്സിന്‍റെ ആദ്യ ബാച്ച് തയാറാണെന്നും നവംബർ ആദ്യവാരത്തിൽ വാക്സിൻ നൽകാനുള്ള തയാറാടെുപ്പ് നടത്താൻ ആശുപത്രിക്കു നിർദേശം കിട്ടിയെന്നു വാർത്തയിൽ പറയുന്നു. കോവിഡ് കൂടുതൽ മാരകമാകുന്ന പ്രായമേറിയവരിൽ ആന്‍റിബോഡി ഉൽപദനം ത്വരിതപ്പെടുത്താൻ ഉതകുന്നതാണ് ഓക്സ്ഫർഡിന്‍റെ വാക്സിൻ എന്നാണ് റിപ്പോർട്ട്.

സ്വീഡിഷ് ബ്രിട്ടീഷ് മരുന്നു കന്പനിയായ ആസ്ട്രസെനക എന്ന കന്പനിയുമായി സഹകരിച്ചാണ് ഓക്സ്ഫഡിലെ ശാസ്ത്രജ്ഞർ വാക്സിൻ വികസിപ്പിക്കുന്നത്. വാക്സിന്‍റെ രണ്ടും മൂന്നും ഘട്ടങ്ങൾ നടക്കുന്നത് യുകെയിലാണ്. മൂന്നാം ഘട്ട പരീക്ഷണം ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും നടക്കും. ഇന്ത്യയിൽ ആഗസ്റ്റിൽ പരീക്ഷണം ആരംഭിക്കും. ആസ്ട്രസെനകയുമായി ഇന്ത്യയിൽ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് സഹകരിക്കുന്നത്.

You might also like

  • Straight Forward

Most Viewed