സിപിഐ സ്ഥാനാർഥി പട്ടിക പുറത്ത്
ഷീബ വിജയൻ
സിപിഐ മത്സരിക്കുന്ന നിയമസഭാ സീറ്റുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തൃശൂരിൽ ആലങ്കോട് ലീലാകൃഷ്ണൻ, പറവൂരിൽ ഇ.ടി. ടൈസൺ മാസ്റ്റർ (വി.ഡി. സതീശനെതിരെ), മൂവാറ്റുപുഴയിൽ എൻ. അരുൺ, ഹരിപ്പാട് ടി.ടി. ജിസ്മോൻ, കരുനാഗപ്പള്ളിയിൽ എം.എസ്. താര, തിരൂരങ്ങാടിയിൽ അജിത് കൊളാടി എന്നിവർ മത്സരിക്കും. നിലവിലെ നാല് മന്ത്രിമാരും വീണ്ടും ജനവിധി തേടുന്നുണ്ട്. കെ. രാജൻ (ഒല്ലൂർ), പി. പ്രസാദ് (ചേർത്തല), ജെ. ചിഞ്ചുറാണി (ചടയമംഗലം), ജി.ആർ. അനിൽ (നെടുമങ്ങാട്) എന്നിവരാണ് മത്സരരംഗത്തുള്ള മന്ത്രിമാർ. കാഞ്ഞങ്ങാട്- ഗോവിന്ദൻ പള്ളിക്കാപ്പിൽ, മഞ്ചേരി- പി.കെ. മുസ്തഫ, ഏറനാട്- ഷഫീർ കിഴിശേരി, മണ്ണാർക്കാട്- ബക്കർ, പട്ടാമ്പി- മുഹമ്മദ് മുഹ്സിൻ, വൈക്കം- പ്രദീപ്, അടൂർ- പ്രിജി ശശിധരൻ, പുനലൂർ- അജയപ്രസാദ്, ചാത്തന്നൂർ- ആർ. രാജേന്ദ്രൻ, ചിറയിൻകീഴ്- മനോജ് ബി. ഇടമന, നാദാപുരം- പി. വസന്തം എന്നിവരാണ് മറ്റ് പ്രധാന സ്ഥാനാർഥികൾ.
dsfdes


