വിധവകൾക്ക് താങ്ങായി മൈത്രി ബഹ്‌റൈന്റെ ‘കനിവ്’ പദ്ധതി; ആദ്യഘട്ട സഹായം വിതരണം ചെയ്തു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക സേവന സംഘടനയായ മൈത്രി ബഹ്‌റൈൻ, നിരാലംബരായ വിധവകൾക്ക് ആശ്വാസമേകുന്നതിനായി ‘കനിവ്’ വിധവ സഹായ പദ്ധതിക്ക് തുടക്കം കുറിച്ചു. റമദാൻ മാസത്തിന്റെ പുണ്യത്തോടനുബന്ധിച്ച് ആരംഭിച്ച ഈ പദ്ധതിയുടെ ആദ്യഘട്ടത്തിൽ അർഹരായ 31 ഗുണഭോക്താക്കൾക്ക് സാമ്പത്തിക സഹായം കൈമാറി.

മൈത്രി അംഗങ്ങൾക്കിടയിലോ അവരുടെ ബന്ധുക്കൾക്കിടയിലോ ഉള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിധവകളെ കണ്ടെത്തി അവർക്ക് സ്ഥിരമായ ഒരു വരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വരും മാസങ്ങളിലും സംഘടനയുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് സഹായം തുടരാനാണ് ഭാരവാഹികളുടെ തീരുമാനം.

പ്രവാസി സമൂഹത്തിനിടയിൽ കരുണയുടെയും കരുതലിന്റെയും പ്രതീകമായി മാറുന്ന ഇത്തരം പ്രവർത്തനങ്ങളിലൂടെ നിരാലംബരായ ഒരുപറ്റം കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ് മൈത്രി ബഹ്‌റൈൻ പകരുന്നത്. വരും നാളുകളിൽ കൂടുതൽ ആളുകളിലേക്ക് സഹായം എത്തിക്കാൻ സാധിക്കുമെന്ന് ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.

article-image

assadsda

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed