ചരിത്രകാരൻ കെ.എൻ. പണിക്കർ അന്തരിച്ചു


ഷീബ വിജയൻ
പ്രമുഖ ചരിത്രകാരനും സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലറുമായിരുന്ന ഡോ. കെ.എൻ. പണിക്കർ (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആധുനിക ഇന്ത്യൻ ചരിത്രത്തെയും കേരള ചരിത്രത്തെയും ജനകീയ പക്ഷത്തുനിന്ന് വിശകലനം ചെയ്ത അക്കാദമിക് രംഗത്തെ അതികായനായിരുന്നു അദ്ദേഹം. ജെഎൻയു പ്രൊഫസറായും ചരിത്ര വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐസിഎച്ച്ആർ (ICHR), കേരള ചരിത്ര ഗവേഷണ കൗൺസിൽ എന്നിവയുടെ അധ്യക്ഷനായും കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിൽ വൈസ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

article-image

khjhjkhjk

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed