എം.എം. മണി മത്സരത്തിനില്ല; ഉടുമ്പൻചോല സീറ്റിനായി കോൺഗ്രസ് നേതാക്കളുടെ തിരക്ക്


ഷീബ വിജയൻ

ഇടുക്കി: സിറ്റിംഗ് എംഎൽഎ എം.എം. മണി ഇത്തവണ മത്സരരംഗത്തില്ലെന്ന് ഉറപ്പായതോടെ ഉടുമ്പൻചോല സീറ്റിനായി യുഡിഎഫിൽ വൻ മത്സരമാണ് നടക്കുന്നത്. മണിയുടെ ജനകീയത എൽഡിഎഫ് സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള കെ.കെ. ജയചന്ദ്രന് ഇല്ലെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് ക്യാമ്പ്.

കെപിസിസി വക്താവ് സേനാപതി വേണു, ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാർ, യൂത്ത് കോൺഗ്രസ് നേതാവ് അരുൺ കെ.എസ്, എം.എൻ. ഗോപി തുടങ്ങിയവരുടെ പേരുകളാണ് യുഡിഎഫ് പട്ടികയിൽ സജീവമായുള്ളത്. 2001-ന് ശേഷം യുഡിഎഫിന് വിജയിക്കാൻ കഴിയാത്ത മണ്ഡലമാണെങ്കിലും, രാഷ്ട്രീയ സാഹചര്യം അനുകൂലമാണെന്ന കണക്കുകൂട്ടലിലാണ് നേതാക്കൾ സീറ്റിനായി രംഗത്തെത്തിയിരിക്കുന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed