വീട്ടിനുള്ളിൽ തെരുവുനായയുടെ ആക്രമണം; കിടപ്പുരോഗിയായ വയോധിക മരിച്ചു


ഷീബ വിജയൻ I കേരളം

എരുമപ്പെട്ടി: വീടിനുള്ളിൽ അതിക്രമിച്ചു കയറിയ തെരുവുനായയുടെ കടിയേറ്റ് കിടപ്പുരോഗിയായ വയോധിക മരിച്ചു. എരുമപ്പെട്ടി സ്വദേശി കാർത്യായനി (84) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു ദാരുണമായ സംഭവം.

അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കാർത്യായനിയുടെ മകനും നായയുടെ കടിയേറ്റു. വയോധികയെ ആക്രമിച്ച നായയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. നാട്ടുകാർ പ്രദേശത്ത് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും നായയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപിച്ച് നാട്ടുകാർ പ്രതിഷേധത്തിലാണ്.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed