മൊറയൂരിൽ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം


ഷീബ വിജയൻ
മലപ്പുറം മൊറയൂരിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. കോഴിക്കോട്-മലപ്പുറം പാതയിൽ ഇന്ന് (വ്യാഴാഴ്ച) രാവിലെയായിരുന്നു അപകടം.

പാലക്കാട് സ്വദേശികളായ സക്കീന, ബാസില, മണ്ണാർക്കാട് സ്വദേശിയും കാർ ഡ്രൈവറുമായ ഷിയാസ് എന്നിവരാണ് മരിച്ചത്. അപകടം നടക്കുമ്പോൾ കാറിൽ അഞ്ച് പേരായിരുന്നു ഉണ്ടായിരുന്നത്. കൊണ്ടോട്ടിയിൽ നിന്ന് മഞ്ചേരിയിലേക്ക് പോകുകയായിരുന്ന കാറും, കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

അപകടത്തിന്റെ ആഘാതത്തിൽ തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റവരെ ഉടൻ തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

article-image

dfdfsdsdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed