ശബരിമല സ്വർണ്ണക്കൊള്ള: യൂത്ത് കോൺഗ്രസ് നിയമസഭാ മാർച്ചിൽ സംഘർഷം


ഷീബ I കേരളം I തിരുവനന്തപുരം:

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ നിയമസഭാ മാർച്ചിൽ വൻ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ഒന്നിലധികം തവണ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജി. ജനീഷ്, അബിൻ വർക്കി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.

പോലീസ് നടപടിക്കിടെ പ്രവർത്തകർ വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞു. സംഘർഷത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചിലർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതൊരു അന്തിമ സമരമല്ലെന്നും വരും ദിവസങ്ങളിൽ തലസ്ഥാനത്തും ജില്ലാ കേന്ദ്രങ്ങളിലും ശക്തമായ തുടർസമരങ്ങൾ ഉണ്ടാകുമെന്നും ഒ.ജി. ജനീഷ് മുന്നറിയിപ്പ് നൽകി. സംഘർഷാവസ്ഥ കണക്കിലെടുത്ത് നിയമസഭാ പരിസരത്ത് കനത്ത പോലീസ് കാവൽ തുടരുകയാണ്.

article-image

aa

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed