കണ്ണൂരിൽ ബയോപ്ലാന്റ് ടാങ്കിൽ വീണ് രണ്ട് വയസ്സുകാരി മരിച്ചു
ഷീബ I കേരളം I കണ്ണൂർ:
കൂത്തുപറമ്പിൽ ബയോപ്ലാന്റ് ടാങ്കിൽ വീണ് രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം. വലിയ വെളിച്ചത്തെ വെളിച്ചെണ്ണ നിർമ്മാണ കമ്പനിയിൽ പ്രവർത്തിക്കുന്ന ബയോപ്ലാന്റ് ടാങ്കിലാണ് അപകടം നടന്നത്. ജാർഖണ്ഡ് സ്വദേശിയായ ബെനഡിക്ടിന്റെ മകൾ അസ്മിതയാണ് മരിച്ചത്.
ഇന്ന് പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. കുട്ടി അബദ്ധത്തിൽ ടാങ്കിനുള്ളിൽ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കമ്പനിയിലെ ജീവനക്കാരാണ് കുട്ടിയുടെ മാതാപിതാക്കൾ. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
aa


