'മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ'; നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യം പുറത്തിറക്കി ഇടതുമുന്നണി


ശാരിക I കേരളം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് തങ്ങളുടെ ഔദ്യോഗിക പ്രചാരണ മുദ്രാവാക്യം പുറത്തിറക്കി. "മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ..." എന്ന വാചകം മുൻനിർത്തിയാണ് ഇത്തവണ ഇടതുമുന്നണി ജനവിധി തേടുന്നത്. സിപിഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് പുതിയ പ്രചാരണ വാചകം പുറത്തുവിട്ടത്.

സർക്കാർ നടപ്പിലാക്കിയ വികസന പദ്ധതികളെയും വാഗ്ദാനങ്ങളെയും ഈ മുദ്രാവാക്യവുമായി ബന്ധിപ്പിച്ചാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് 'വയനാടിന് ലോകോത്തര ടൗൺഷിപ്പ് നൽകാൻ എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന പ്രചാരണ വാചകം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ 'എൽഡിഎഫ് വരും എല്ലാം ശരിയാകും' (2016), 'ഉറപ്പാണ് എൽഡിഎഫ്' (2021) എന്നീ മുദ്രാവാക്യങ്ങൾ വലിയ തരംഗമുണ്ടാക്കിയിരുന്നു. അതിന്റെ തുടർച്ചയായാണ് വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയുള്ള പുതിയ നീക്കം.

അതേസമയം, മുന്നണിയിൽ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ അവസാനഘട്ടത്തിലാണ്. സിപിഎമ്മിന്റെ പട്ടിക ഏകദേശം പൂർത്തിയായിക്കഴിഞ്ഞു. സിപിഐ തങ്ങളുടെ 25 സ്ഥാനാർത്ഥികളുടെ പട്ടികയ്ക്ക് അംഗീകാരം നൽകി. വരും ദിവസങ്ങളിൽ സ്ഥാനാർത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed