കൊല്ലം കൊട്ടിയത്ത് ദേശീയപാതയിലെ സംരക്ഷണഭിത്തിയാണ് തകർന്നു
ശാരിക / കൊല്ലം
കൊല്ലം ജില്ലയിലെ കൊട്ടിയത്ത് ദേശീയപാത അപകടകരമായ രീതിയിൽ തകർന്നു. നിർമ്മാണത്തിലിരിക്കെ മൈലക്കാട് ഭാഗത്തെ സംരക്ഷണഭിത്തിയാണ് തകർന്നത്. ഇതേത്തുടർന്ന് സർവീസ് റോഡ് അടക്കം ഇടിഞ്ഞുതാഴുകയും മൈലക്കാട് പാലത്തിന്റെ അപ്രോച്ച് റോഡിൽ വലിയ ഗർത്തം രൂപപ്പെടുകയും ചെയ്തു.
മണ്ണിടിഞ്ഞാണ് സംരക്ഷണഭിത്തി തകർന്നത്. തകർന്ന റോഡിൽ സ്കൂൾ ബസും കാറുകളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. സംഭവത്തിൽ അന്വേഷണം നടത്താൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർദേശം നൽകിയിട്ടുണ്ട്.
ാേിേി
