മുകേഷിൻ്റെ പീഡനം തീവ്രത കുറഞ്ഞതാണെന്ന പ്രസ്താവന ഫ്രെയിം ചെയ്ത് മുഖ്യമന്ത്രിയുടെ ഓഫിസിൽ വെക്കണം: വി.ഡി. സതീശൻ
ഷീബ വിജയ൯
തിരുവനന്തപുരം: സി.പി.എം. എം.എൽ.എ. മുകേഷ് നടത്തിയ പീഡനം തീവ്രത കുറഞ്ഞതാണെന്ന് മഹിളാ അസോസിയേഷൻ നേതാവ് പറഞ്ഞത് ഫ്രെയിം ചെയ്ത് മുഖ്യമന്ത്രിയുടെ ഓഫിസിൽ വെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. എം.വി. ഗോവിന്ദനെ പോലുള്ള ആളുകൾ ക്ലാസുകളിലും ജില്ലാ കമ്മിറ്റികളിലും പറയുന്നതാണ് മുകേഷിൻ്റെ പീഡനത്തിന് തീവ്രത കുറവായിരുന്നെന്ന താത്വിക വിശകലനം. ഇത് കേട്ട് കേരളം ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഇതിന്റെയൊക്കെ തീവ്രത സി.പി.എമ്മിന് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികൾക്ക് ജാമ്യം നിഷേധിച്ചു കൊണ്ട് ഹൈക്കോടതി പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഇനിയും പ്രധാനപ്പെട്ട നിരവധി പേരെ കുറിച്ച് അന്വേഷിക്കണമെന്ന് കോടതി പറഞ്ഞിരിക്കുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പിന്നിൽ ഇപ്പോൾ അറസ്റ്റു ചെയ്യപ്പെട്ടവരെക്കാൾ പ്രധാനപ്പെട്ട വൻതോക്കുകൾ ഉണ്ടെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. മുൻ ദേവസ്വം മന്ത്രിയും ഇപ്പോഴത്തെ ദേവസ്വം മന്ത്രിയും ഉൾപ്പെടെയുള്ള വൻതോക്കുകൾ സ്വർണക്കൊള്ളയ്ക്ക് പിന്നിലുണ്ട്. സി.പി.എം. നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങിയിട്ടേയുള്ളൂവെന്നും ഇനിയും ഇതിനേക്കാൾ വലിയ നേതാക്കൾ വന്നു ചേരുമെന്നുമാണ് കോടതി വിധിയിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ASASAS
