കൈവിട്ട് കോൺഗ്രസ്; രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്, പാർട്ടി തീരുമാനം ഉടൻ
ഷീബ വിജയ൯
തിരുവനന്തപുരം: ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്‌ക്കെതിരെയുള്ള പരാതികളിൽ നടപടി കടുപ്പിക്കാനൊരുങ്ങി കോൺഗ്രസ്. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണം എന്ന ആവശ്യമാണ് സജീവമാകുന്നത്. ഇക്കാര്യത്തിൽ കെ.പി.സി.സി. ശിപാർശയോടെ എ.ഐ.സി.സി. അന്തിമതീരുമാനം ഉടനുണ്ടായേക്കും. രാഹുലിനെതിരെ ലഭിച്ച പരാതികളിൽ ഹൈക്കമാൻഡ് വിവരങ്ങൾ തേടുകയും കടുത്ത നടപടിയിൽ കെ.പി.സി.സി.ക്ക് ഉചിതമായ തീരുമാനമെടുക്കാം എന്ന സന്ദേശം നൽകുകയും ചെയ്തിരുന്നു. നിലവിൽ രാഹുൽ സസ്പെൻഷനിലാണ്. രാഹുൽ ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ച് യുവതി നൽകിയ പുതിയ പരാതിയിൽ കേസെടുക്കുന്ന കാര്യത്തിൽ ഇന്നു തീരുമാനമുണ്ടായേക്കും. ആറാം ദിവസവും രാഹുൽ ഒളിവിൽ തുടരുമ്പോളാണ് മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കാനിരിക്കുന്നത്. ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ട മുറിയിൽ വേണമെന്ന് പ്രോസിക്യൂഷനും രാഹുലിൻ്റെ അഭിഭാഷകനും ആവശ്യപ്പെട്ടിട്ടുണ്ട്. തനിക്കെതിരായ പരാതിയിലെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വാദം.
adsdfsdfs
