ആറന്മുള വള്ളസദ്യ വിവാദം: മന്ത്രി തെറ്റുകാരനല്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്

ഷീബ വിജയൻ
തിരുവനന്തപുരം I ആറന്മുള വള്ളസദ്യ വിവാദത്തില്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ തെറ്റുകാരനല്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത്. തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ അത് പള്ളിയോട സേവസംഘത്തിനാണെന്നും അദ്ദേഹം പറഞ്ഞു. വള്ളസദ്യ നടക്കുമ്പോള്‍ തന്ത്രിയും പള്ളിയോട സേവസംഘവും അവിടെ ഉണ്ടായിരുന്നു. ആചാരലംഘനം നടന്നെന്ന് കാട്ടി തന്ത്രി നല്‍കിയ കത്ത് ദേവസ്വം ബോര്‍ഡിന് കിട്ടിയിട്ടില്ല. കത്ത് കിട്ടിയാല്‍ അന്വേഷിക്കുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
ASSASASA