വനത്തിൽ കുടുങ്ങി: യുവാക്കള്‍ക്ക് ഇമ്പോസിഷന്‍ ശിക്ഷ നൽകി വനംവകുപ്പ്


 ഷീബ വിജയൻ

കൊല്ലം I അതിക്രമിച്ച് കാട്ടിനുള്ളില്‍ കയറി കുടുങ്ങിയ യുവാക്കള്‍ക്ക് ഇമ്പോസിഷന്‍ ശിക്ഷ നൽകി വനംവകുപ്പ്. തിങ്കളാഴ്ച തെന്മല രാജാക്കാട് ആയിരുന്നു സംഭവം. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വഴിതെറ്റിയ ഇവർ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് സഹായം അഭ്യര്‍ഥിച്ചു. തുടർന്ന് പോലീസ് ആര്യങ്കാവ് റേഞ്ച് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ യുവാക്കളെ ഫോണിലൂടെ ബന്ധപ്പെട്ട് ലൊക്കേഷന്‍ അയക്കാന്‍ ആവശ്യപ്പെടുകയും ഇത് പിന്തുടര്‍ന്നെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ വൈകുന്നേരത്തോടെ ഇവരെ പുറത്തെത്തിക്കുകയുമായിരുന്നു. അനധികൃതമായി വനമേഖലയില്‍ പ്രവേശിച്ചതിന് ഇവര്‍ക്കെതിരെ കേസ് എടുക്കാതെ അധികൃതർ ഇമ്പോസിഷന്‍ ശിക്ഷയായി നല്‍കി.

നിരവധി വന്യമൃഗങ്ങളുള്ള വനമേഖലയായ രാജാക്കൂപ്പിലേക്ക് കയറരുതെന്ന് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് അവഗണിച്ചാണ് ഇവിടേക്ക് ആളുകള്‍ എത്തുന്നത്.

article-image

SDFGFGSFG

You might also like

  • Straight Forward

Most Viewed