ഹജ്ജ് 2026: വിമാനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ച സൗദി സിവിൽ ഏവിയേഷൻ

ഷീബ വിജയൻ
ജിദ്ദ I 2026 ഹജ്ജ് സീസണിലെ വിമാന സർവിസുകളുടെ ഔദ്യോഗിക സമയക്രമം പുറത്തിറക്കി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക്ക). തീർഥാടകരെ എത്തിക്കുന്നതിനും തിരികെ കൊണ്ടുപോകുന്നതിനുമുള്ള സമയപരിധിയാണ് ഗാക്ക കൃത്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഹിജ്‌രി, ഗ്രിഗോറിയൻ തീയതികൾ ഏകോപിപ്പിച്ചാണ് ദശലക്ഷക്കണക്കിന് തീർഥാടകരുടെ യാത്ര സുഗമമാക്കുന്ന ഈ സമയരേഖ തയാറാക്കിയിട്ടുള്ളത്. തീർഥാടകരുടെ എത്തിച്ചേരൽ ഘട്ടം 2026 ഏപ്രിൽ 18 ശനിയാഴ്ച (1447 ദുൽഖഅ്ദ 01) ആരംഭിച്ച് 2026 മേയ് 21 വ്യാഴാഴ്ച (1447 ദുൽഹജ്ജ് 04) ന് അവസാനിക്കും. മടക്കയാത്രാ ഘട്ടം 2026 മെയ് 30 ശനിയാഴ്ച (1447 ദുൽഹജ്ജ് 13) ആരംഭിച്ച് 2026 ജൂൺ 30 ചൊവ്വാഴ്ച (1448 മുഹറം 15) വരെ നീളും. വിമാനകമ്പനികൾ അവരുടെ ഹജ്ജ് സർവിസുകൾക്കായുള്ള അപേക്ഷകൾ 2025 ഓഗസ്റ്റ് 24 മുതൽ 2026 മാർച്ച് 12 വരെയുള്ള കാലയളവിനുള്ളിൽ സമർപ്പിക്കണമെന്നും ഗാക്ക അറിയിച്ചു.
AASXASDASS