കാസർഗോഡ് തലപ്പാടിയിൽ ബസ് അപകടം; അഞ്ച്പേർ മരിച്ചു

ഷീബ വിജയൻ
കാസർഗോഡ് I ബസ് സ്റ്റോപ്പിലേക്ക് ബസ് ഇടിച്ചു കയറി അഞ്ച്പേർ മരിച്ചു. കേരള-കർണാടക അതിർത്തിയിലെ കാസർഗോഡ് തലപ്പാടിയിലാണ് അപകടമുണ്ടായത്. അമിത വേഗത്തിൽ എത്തിയ കർണാടക ആർടിസി ബസ് നിയന്ത്രണം വിട്ട് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. നിര്‍ത്തിയിട്ടിരുന്ന ഒരു ഓട്ടോയിലും ബസ് ഇടിച്ചിരുന്നു. ഓട്ടോയില്‍ ഇടിച്ചതിന് ശേഷമാണ് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറിയത്. ഓട്ടോയില്‍ ഉണ്ടായിരുന്ന ഡ്രൈവറും പത്ത് വയസുകാരിയായിരുന്ന കുട്ടിയും മരിച്ചു. കൂടാതെ ബസ് കാത്തിരിക്കുകയായിരുന്ന തലപ്പാടി സ്വദേശിനി ലക്ഷ്മി എന്ന സ്ത്രീ ഉൾപ്പെടെ മൂന്നു സ്ത്രീകളും മരിച്ചതായാണ് വിവരം.
zxdasds