രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; ആദ്യഘട്ടത്തിൽ അവന്തിക, റിനി ജോർജ്, ഹണി ഭാസ്കരൻ എന്നിവരുടെ മൊഴിയെടുക്കും

ഷീബ വിജയൻ
തിരുവനന്തപുരം I ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ അന്വേഷണത്തിന്‍റെ ആദ്യഘട്ടമെന്ന നിലയിൽ ക്രൈംബ്രാഞ്ച് മൂന്നുപേരുടെ മൊഴിയെടുക്കും. അവന്തിക, റിനി ജോർജ്, ഹണി ഭാസ്കരൻ എന്നിവരുടെ മൊഴിയാണെടുക്കുന്നത്. ഇവർ കേസ് നൽകാൻ തയാറായാൽ തുടർ നടപടികൾ ക്രൈംബ്രാഞ്ച് സ്വീകരിക്കും. കേസ് നൽകാൻ ഇവർ തയാറായില്ലെങ്കിൽ എന്താവും തുടർ നടപടിയെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടില്ല. ഡിജിപിയുടെ നിർദേശപ്രകാരമാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തത്. പൊതുപ്രവർത്തകർ ഉൾപ്പടെ ഡിജിപിക്ക് നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ സ്വമേധയയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.
അതേസമയം, രാഹുലിനെതിരായ കേസ് അന്വേഷണ സംഘത്തിൽ സൈബർ വിദഗ്ധരും ഉൾപ്പെടും. രാഹുലിനെതിരെ വാട്സാപ്പ്, ടെലിഗ്രാം ചാറ്റുകളും ഓഡിയോ സന്ദേശങ്ങളും പുറത്ത് വന്നിരുന്നു. ഇതിൽ വിശദപരിശോധനക്കാണ് സൈബർ വിദഗ്ധരുടെ സംഘത്തെ ഉൾപ്പെടുത്തിയത്.
ADSADSSD