പീഡിപ്പിക്കാൻ ശ്രമം: ബിജെപി പ്രാദേശിക വനിതാ നേതാവിന്‍റെ പരാതിയിൽ യൂട്യൂബർ സുബൈർ ബാപ്പു അറസ്റ്റിൽ


 ഷീബ വിജയൻ

മലപ്പുറം I പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ബിജെപി പ്രാദേശിക വനിതാ നേതാവിന്‍റെ പരാതിയിൽ യൂട്യൂബര്‍ അറസ്റ്റിൽ. മലപ്പുറം കൂരാട് സ്വദേശി സുബൈര്‍ ബാപ്പു ആണ് അറസ്റ്റിലായത്. ഈ മാസം 10 ന് വൈകീട്ട് വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. താന്‍ വീടിന്‍റെ അടുക്കളയിലിരിക്കെ വീട്ടിലേക്ക് കടന്നുവന്ന സുബൈര്‍ ബാപ്പു തന്നെ ശാരിരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നാണ് ബിജെപി വനിതാ നേതാവ് പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ സുബൈറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാള്‍ മുമ്പ് ബിജെപി പ്രവര്‍ത്തകനായിരുന്നുവെന്നും, അങ്ങനെയാണ് പരിചയപ്പെടുന്നതെന്നും യുവതി പറയുന്നു. സ്വഭാവദൂഷ്യത്തെത്തുടര്‍ന്ന് പ്രതിയെ രണ്ടു വര്‍ഷം മുമ്പു സംഘടനാപരമായ നടപടി സ്വീകരിച്ച് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.

article-image

ÎZDCDX

You might also like

  • Lulu Exchange
  • Straight Forward

Most Viewed