നാല് ജില്ലകളിൽ പുതിയ കളക്ടർമാർ ; ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി


ഷീബ വിജയൻ 

തിരുവനന്തപുരം I സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. നാല് കളക്ടർമാർ‌ അടക്കം 25 ഐഎഎസ് ഉദ്യോസ്ഥരെ സ്ഥലംമാറ്റി. ജി.പ്രിയങ്ക(എറണാകുളം), എം.എസ്.മാധവിക്കുട്ടി(പാലക്കാട്), ചേതൻകുമാർ മീണ(കോട്ടയം) ഡോ.ദിനേശൻ ചെറുവത്ത്(ഇടുക്കി) എന്നിവരാണു പുതിയ കളക്ടർമാർ. പൊതുവിഭ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിനെ തൊഴിൽ വകുപ്പിന്‍റെ സ്പെഷൽ സെക്രട്ടറിയാക്കി. എറണാകുളം ജില്ലാ കളക്ടറായിരുന്ന എൻ.എസ്.കെ. ഉമേഷാണ് പുതിയ പൊതുവിദ്യാഭ്യാസ ഡയറക്ടർ. കെഎഫ്സി എംഡിയുടെ അധിക ചുമതലയും ഉമേഷിന് നൽകി. പൊതുവിദ്യാഭ്യാസ സെക്രട്ടറിയായി ഡോ.കെ.വാസുകിയെ നിയമിച്ചു. ആരോഗ്യവകുപ്പിൽ അഡീഷണൽ സെക്രട്ടറിയായും ബി.അബ്ദുൽനാസറിനെ ന്യൂനപക്ഷ വകുപ്പ് അഡീഷണൽ സെക്രട്ടറിയായും നിയമിച്ചു.

ഡോ.എസ്.ചിത്രയെ പൊതുവിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു. തദ്ദേശവകുപ്പ് ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ചുമതലയും വഹിക്കും. എ.ഗീതയെ ഹൗസിംഗ് ബോർഡിന്‍റെയും നിർമിതി കേന്ദ്രത്തിന്‍റെയും ഡയറക്ടർ ചുമതലയിൽ നിയമിച്ചു. ജെറോമിക് ജോർജിനെ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായി നിയമിച്ചു. വി.വിഘ്നേശ്വരിയെ കൃഷിവകുപ്പ് അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു. ജോൺ വി.സാമുവലിനെ ജലഗതാഗത വകുപ്പ് ഡയറക്ടറായി നിയമിച്ചു. ഡൽഹി കേരള ഹൗസ് റസിഡന്‍റ് കമ്മീഷണർ പുനീത് കുമാറിനെ തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായും നിയമിച്ചു.

article-image

WEAFDSDSFDSFDFS

You might also like

  • Lulu Exchange
  • Straight Forward

Most Viewed