പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞൻ മേഘ്‌നാഥ് ദേശായ് അന്തരിച്ചു


ഷീബ വിജയൻ  

ഗുരുഗ്രാം I പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞനും എഴുത്തുകാരനും ചിന്തകനുമായ മേഘ്‌നാഥ് ദേശായ് (85) ചൊവ്വാഴ്ച അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഗുരുഗ്രാമിലെ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. ഗുജറാത്തിൽ ജനിച്ച മേഘ്‌നാഥ് ദേശായി ബ്രിട്ടീഷ് പ്രഭുസഭയിൽ അംഗമാകുന്ന ആദ്യ ഇന്ത്യൻവംശജരിൽ ഒരാളാണ്. 2008-ൽ അദ്ദേഹത്തെ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിരുന്നു. ഇന്ത്യ-യുകെ ബന്ധം ശക്തമാക്കുന്നതിൽ വലിയ പങ്കുവഹിച്ച മേഘ്‌നാഥ് ദേശായിയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിലൂടെ അനുശോചനം രേഖപ്പെടുത്തി.

ദേശായി, 1965 മുതൽ 2003 വരെ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ (എൽഎസ്ഇ) സാമ്പത്തികശാസ്ത്രം പഠിപ്പിക്കുകയും പിന്നീട് ആ സ്ഥാപനത്തിലെ എമെരിറ്റസ് പ്രൊഫസർ ഓഫ് ഇക്കണോമിക്സ് ആകുകയും ചെയ്തു. 1992-ൽ അദ്ദേഹം എൽഎസ്ഇയിൽ സെന്‍റർ ഫോർ ദി സ്റ്റഡി ഓഫ് ഗ്ലോബൽ ഗവർണൻസ് സ്ഥാപിച്ചു. എൽഎസ്ഇയുടെ ഡെവലപ്‌മെന്‍റ് സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടറും സ്ഥാപകാംഗവുമായിരുന്നു അദ്ദേഹം. 1971-ൽ ലേബർപാർട്ടിയിൽ ചേർന്ന അദ്ദേഹത്തെ 1991 ജൂണിൽ യുകെ പ്രഭുപദവി നൽകുകയും ലോർഡ് ദേശായി ഓഫ് സെന്‍റ് ക്ലെമന്‍റ് ഡേൻസ് എന്നപേരിൽ പ്രഭുസഭയിലേക്ക് ഉയർത്തുകയും ചെയ്തു.1986 മുതൽ 1992 വരെ പാർട്ടിയുടെ ചെയർമാനായി സേവനമനുഷ്ഠിച്ചു. വർധിച്ചുവരുന്ന ജൂതവിരുദ്ധവംശീയത ഫലപ്രദമായി നേരിടുന്നതിൽ ലേബർപാർട്ടി പരാജയപ്പെട്ടുവെന്ന കാരണത്താൽ 2020-ൽ അദ്ദേഹം പാർട്ടിവിട്ടു. പിന്നീട് പ്രഭുസഭയിൽ ഒരു ക്രോസ്ബെഞ്ച് പിയർ ആയി. ഗാന്ധിപ്രതിമാ സ്മാരകട്രസ്റ്റിന്‍റെ സ്ഥാപകട്രസ്റ്റി എന്നനിലയിൽ ലണ്ടനിലെ പാർലമെന്‍റ് സ്‌ക്വയറിൽ മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു.1970-കളുടെ തുടക്കത്തിൽ അദ്ദേഹം മാർക്സിയൻ സാമ്പത്തികസിദ്ധാന്തത്തെക്കുറിച്ചുള്ള രചനകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി. പിന്നീട് അദ്ദേഹത്തിന്‍റെ അക്കാദമിക് പഠനങ്ങൾ ഇക്കണോമെട്രിക്സ്, മോണിറ്ററിസം, സാമ്പത്തികവികസനം എന്നിവയിലേക്കും വ്യാപിച്ചു. ‘മാർക്സിയൻ ഇക്കോണമിക് തിയറി’, ‘ദി റീ ഡിസ്കവറി ഓഫ് ഇന്ത്യ’, ‘ഹൂ റോട്ട് ദി ഭഗവദ്‌ഗീത’, ‘നെഹ്റുസ് ഹീറോ ദിലീപ്കുമാർ’ തുടങ്ങിയ ശ്രദ്ധേയമായ കൃതികൾ രചിച്ചു.

article-image

ADSFADESFADSF

You might also like

  • Lulu Exchange
  • Straight Forward

Most Viewed