കൈവെട്ട് മുദ്രാവാക്യവുമായി സിപിഎം; മീഡിയവൺ മാനേജിങ് എഡിറ്ററുടെ കൈവെട്ടുമെന്ന ഭീഷണിയുമായി പ്രകടനം


ഷീബ വിജയൻ 

മലപ്പുറം: മീഡിയവൺ മാനേജിങ് എഡിറ്റർ സി.ദാവൂദിനെതിരെ കൈവെട്ട് മുദ്രാവാക്യവുമായി സിപിഎം. സിപിഎം വണ്ടൂർ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനത്തിലാണ് കൊലവിളി മുദ്രാവാക്യം ഉയർത്തിയത്.'ഇല്ലാ കഥകൾ പറഞ്ഞിട്ട് പ്രസ്ഥാനത്തിന് നേരെ വന്നാൽ ആ കൈകൾ വെട്ടി മാറ്റും' എന്ന മുദ്രാവാക്യമാണ് സിപിഎം പ്രവർത്തകർ മുഴക്കിയത്. മുൻ എംഎൽഎ എൻ.കണ്ണൻ നിയമസഭയിൽ നടത്തിയ പ്രസംഗം സംബന്ധിച്ച പരാമർശത്തിന് എതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സിപിഎമ്മിന്റെ ഭീഷണി മുദ്രാവാക്യത്തിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. പ്രതിപക്ഷ പാർട്ടികളും നേതാക്കളും പത്രപ്രവർത്തക യൂണിയനും പ്രതിഷേധുമായി രംഗത്തെത്തി.


മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള നടപടിയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. കൈവെട്ട് ഭീഷണി ക്രിമിനല്‍ കുറ്റമാണെന്നും പൊലീസ് നടപടിയെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്നതാണ് സിപിഎം നയമെന്ന് കെ.മുരളീധരന്‍ പറഞ്ഞു. വണ്ടൂരിലെ സിപിഎംമുദ്രാവാക്യത്തെ ഗൗരവമായി എടുക്കേണ്ടതില്ലെന്നും കുരക്കുന്ന പട്ടി കടിക്കില്ലെന്നും മുരളീധരന്‍ ആലപ്പുഴയില്‍ പറഞ്ഞു.

article-image

adfdfafdas

You might also like

  • Straight Forward

Most Viewed