പി വി അന്‍വറിനെതിരെ ക്രിമിനല്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്ത് പി ശശി


അന്‍വര്‍ എംഎല്‍എക്കെതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി കോടതിയില്‍ ക്രിമിനല്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തു. വിവിധ സമയങ്ങളിലായി പി ശശിക്കെതിരെ അന്‍വര്‍ 16 ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ശശി അയച്ച വക്കീല്‍ നോട്ടീസിന് അന്‍വര്‍ മറുപടി നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് അന്‍വറിനെതിരെ ശശി കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തത്. തലശ്ശേരി, കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതികളിലാണ് ഹര്‍ജികള്‍ നല്‍കിയത്

പി വി അന്‍വറിന് പിന്നില്‍ അധോലോക സംഘങ്ങളെന്ന് പി ശശി ആരോപിച്ചു. സര്‍ക്കാരിന്റെ നീക്കങ്ങളില്‍ ഇവര്‍ അസ്വസ്ഥരെന്നും മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് തനിക്ക് നേരെയുള്ള അക്രമം എന്നും അദ്ദേഹം വ്യക്തമാക്കി.

article-image

asASSAASWAS

You might also like

  • Lulu Exchange
  • Straight Forward

Most Viewed