കോഴിക്കോട് ജില്ലാ പ്രവാസി ഫോറം സംഘടിപ്പിക്കുന്ന മെംബേർസ് നൈറ്റ് ബാംസുരി സീസൺ ടു നാളെ


കോഴിക്കോട് ജില്ലാ പ്രവാസി ഫോറം സംഘടിപ്പിക്കുന്ന മെംബേർസ് നൈറ്റ് ബാംസുരി സീസൺ ടു നാളെ വൈകീട്ട് 5 മണി മുതൽ കെ.സി.എ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കെ.പി.എഫ് മെമ്പർമാരും കുടുംബാംഗങ്ങളും അണിയിച്ചൊരുക്കുന്ന വിവിധ കലാപരിപാടികളായ നൃത്ത നൃത്ത്യങ്ങൾ തിരുവാതിര, ഒപ്പന, കരോക്കെ ഗാനങ്ങൾ, മിമിക്രി മുതലായവയും ആരവം നാടൻ പാട്ട് സംഘം അണിയിച്ചൊരുക്കുന്ന നാടൻ പാട്ടുകളും ഉണ്ടായിരിക്കുന്നതാണെന്ന് പ്രോഗ്രാം കൺവീനർ അരുൺ പ്രകാശ്, കെ.പി. എഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, ജനറൽ സെക്രട്ടറി ഹരീഷ് പി.കെ, ട്രഷറർ ഷാജി പുതക്കുടി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

 

article-image

ംവമംനവ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed