17,000 ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി ബോയിങ്


കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി അമേരിക്കൻ വിമാന നിർമാണ കമ്പനിയായ ബോയിങ്. 17,000 ജീവനക്കാരെയാണ് ബോയിങ് പിരിച്ചു വിടുന്നത്. കൂട്ടപ്പിരിച്ചുവിടൽ സംബന്ധിച്ച് ബോയിങ് സി.ഇ.ഒ കെല്ലി ഓർത്ബെർഗ് ജീവനക്കാർക്ക് കത്തയച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനം. എക്സിക്യുട്ടീവ്, മാനേജർമാർ, ജീവനക്കാർ എന്നിവരെയാണ് ഒഴിവാക്കുക.

അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായ പ്രതിരോധ, വ്യോമയാന വ്യവസായ കമ്പനിയാണ് ബോയിങ്. ജീവനക്കാരുടെ സമരം കമ്പനിക്ക് പ്രതിസന്ധിയാണെന്ന് സൂചിപ്പിച്ച സി.ഇ.ഒ സാമ്പത്തിക നില മോശമാണെന്നും അറിയിച്ചു. അതിനാൽ സി.ഇ.ഒ 737മാക്സ്, 767, 777 വിമാനങ്ങളുടെ വിതരണം വൈകിപ്പിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി.

article-image

adsadsdsa

You might also like

  • Straight Forward

Most Viewed