കാനഡയിലെ പ്രിൻസ് എഡ്വേർഡ് ദ്വീപിൽ കുടിയേറ്റ നിയമം പരിഷ്കരിച്ചു; ഇന്ത്യൻ വിദ്യാർഥികൾ നാടുകടത്തൽ ഭീഷണിയിൽ


കാനഡയിലെ പ്രിൻസ് എഡ്വേർഡ് ദ്വീപിൽ പ്രവിശ്യാസർക്കാർ കുടിയേറ്റ നിയമം പരിഷ്കരിച്ചതിനെത്തുടർന്ന് നിരവധി ഇന്ത്യൻ വിദ്യാർഥികൾ നാടുകടത്തൽ ഭീഷണിയിലായി. കുടിയേറ്റ നിയമം പരിഷ്കരിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം മുന്നൂറോളം ഇന്ത്യൻ ‌വിദ്യാർഥികൾ പ്രതിഷേധിച്ചു. വരുംദിവസങ്ങളിൽ നിരാഹാരസത്യഗ്രഹമടക്കം നടത്താനാണു വിദ്യാർഥികളുടെ തീരുമാനം. കുടിയേറ്റക്കാരെ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അടുത്തിടെ പ്രവിശ്യാസർക്കാർ നിയമം പരിഷ്കരിച്ചത്. കുടിയേറ്റം വർധിച്ചുവരുന്നത് ആരോഗ്യസംരക്ഷണത്തെയും താമസ സൗകര്യങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് സർക്കാർ നിലപാട്. നിയമത്തിൽ മാറ്റം വരുത്തിയത് താത്കാലികമാണെന്നു പറഞ്ഞ സർക്കാർ തിരുത്തുമോയെന്ന കാര്യം വ്യക്തമാക്കിയിട്ടുമില്ല. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് പ്രവിശ്യാസർക്കാർ നിയമം പരിഷ്കരിച്ചതെന്നും ഇതുവഴി തങ്ങൾക്ക് വ‌ർക്ക് ‌പെർമിറ്റ് നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും വിദ്യാർഥികൾ ആരോപിച്ചു. 

നിയമപരിഷ്കരണത്തിനെതിരേ കഴിഞ്ഞ ഒന്പതിനാണ് ഇന്ത്യൻ വിദ്യാർഥികൾ പ്രതിഷേധമാരംഭിച്ചത്. ആരോഗ്യപരിചരണം, നിർമാണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് മുൻഗണന നൽകുമെന്നാണ് പ്രവിശ്യ സർക്കാരിന്‍റെ പ‌ുതിയ ജനസംഖ്യാ നയത്തിലുള്ളത്. അതിനാൽത്തന്നെ റീട്ടെയിൽ സെയിൽസ് ആൻഡ് സർവീസ്, വ്യവസായം തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് രാജ്യം വിടേണ്ടിവരും. പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം പ്രകാരം രാജ്യത്തു സ്ഥിരമായി താമസിക്കാനെത്തുന്ന വിദേശികളുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്.

article-image

adsfdsfd

You might also like

Most Viewed