കുടുംബവഴക്ക്; മോസ്കിനു തീയിട്ട സംഭവത്തിൽ 11 മരണം

കുടുംബവഴക്കിനൊടുവിൽ ബന്ധുക്കളെ അപായപ്പെടുത്താൻ മോസ്കിനു തീയിട്ട സംഭവത്തിൽ 11 പേർ മരിച്ചു. വടക്കൻ നൈജീരിയയിലെ കാനോ സംസ്ഥാനത്ത് ബുധനാഴ്ചയായിരുന്നു സംഭവം. രാവിലെ പ്രാർഥിച്ചുകൊണ്ടിരുന്നവരെ പൂട്ടിയിട്ടശേഷം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. 38 വയസുള്ള അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്വത്തവകാശത്തെച്ചൊല്ലിയുള്ള കുടുംബവഴക്കാനാണ് തീകൊളുത്താൻ പ്രേരണയെന്ന് പോലീസ് പറഞ്ഞു. മോസ്കിലുണ്ടായിരുന്ന ചില ബന്ധുക്കളെയാണ് ഇയാൾ ലക്ഷ്യമിട്ടത്.
സംഭവസമയത്ത് മോസ്കിൽ 40 പേർ ഉണ്ടായിരുന്നു. നിലവിളി കേട്ട് പ്രദേശവാസികൾ ഓടിയെത്തി തീ അണയ്ക്കാൻ ശ്രമിച്ചു. അഗ്നിശമനസേനയെ വിവരമറിയിക്കാൻ വൈകിയതാണ് മരണസംഖ്യ വർധിക്കാൻ കാരണമെന്ന് ആരോപണമുണ്ട്.
asfaef