ആസ്ത്രേലിയയിലെ ഷോപ്പിങ് മാളിൽ അഞ്ച് പേരെ അക്രമി കുത്തിക്കൊന്നു


ആസ്ത്രേലിയയിലെ ഷോപ്പിങ് മാളിൽ അഞ്ച് പേരെ അക്രമി കുത്തിക്കൊന്നു. ബോണ്ടി ജങ്ഷനിലെ വെസ്റ്റ് ഫീൽഡ് ഷോപ്പിങ് മാളിലാണ് സംഭവം. അക്രമി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. ഇയാൾ ഒറ്റക്കായിരുന്നുവെന്നും നിലവിൽ പൊതുജനങ്ങൾക്ക് ഭീഷണിയില്ലെന്നും ന്യൂ സൌത്ത് വെയിൽസ് പൊലീസ് അറിയിച്ചു. ഒമ്പത് മാസം പ്രായമുള്ള കുഞ്ഞുൾപ്പടെ നിരവധി പേർക്ക് സംഭവത്തിൽ പരിക്കേറ്റു.   

ഷോപ്പിങ് മാളിലുണ്ടായിരുന്നവരെ അധികൃതർ ഒഴിപ്പിച്ചിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വലിയ കത്തിയും പിടിച്ച് ഒരാൾ ഷോപ്പിങ് മാളിലൂടെ ഓടുന്നതും പരിക്കേറ്റ നിരവധി പേർ നിലത്ത് കിടക്കുന്നതുമെല്ലാം ഇതിൽ കാണാം. അക്രമിയെ എന്താണ് കൃത്യത്തിലേക്ക് പ്രേരിപ്പിച്ചതെന്ന് അറിവായിട്ടില്ല. ആക്രമണത്തെ ആസ്ത്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് അപലപിച്ചു.

article-image

zdvv

You might also like

  • Straight Forward

Most Viewed