കൊറിയൻ പോപ് ഗായിക പാർക് ബോ റാം അന്തരിച്ചു

പ്രമുഖ ദക്ഷിണ കൊറിയൻ പോപ് ഗായിക പാർക് ബോ റാം (30) അന്തരിച്ചു. മരണകാരണം വ്യക്തമല്ല. മരണത്തിന് മണിക്കൂറുകൾക്കുമുമ്പ് ഇവർ ഒരു സംഗീതപരിപാടിയിൽ പങ്കെടുത്തിരുന്നതായാണ് വിവരം. പരിപാടിക്കുശേഷം ഇവർ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിച്ചിരുന്നു.
ഗായികയുടെ മരണകാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. 17ആം വയസ്സുമുതൽ ദക്ഷിണ കൊറിയൻ പോപ് സംഗീതരംഗത്ത് സജീവമായിരുന്നു പാർക്.
്േിെി