ഫ്രാൻസിസ് മാർപാപ്പയുടെ മംഗോളിയൻ സന്ദർശനം പൂർത്തിയായി

ഫ്രാൻസിസ് മാർപാപ്പ തന്റെ മംഗളോളിയൻ സന്ദർശനം പൂർത്തിയാക്കി. പ്രാദേശിക കത്തോലിക്കാ സമൂഹവുമായും മറ്റ് മതങ്ങളുടെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തിയ മാർപാപ്പ മതങ്ങൾ തമ്മിലുള്ള ഐക്യത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു.
ഇന്ന് ഉച്ചയ്ക്ക് ഉച്ചയ്ക്ക് ചെങ്കിസ് ഖാൻ വിമാനത്താവളത്തിൽ നടന്ന ഔദ്യോഗിക വിടവാങ്ങൽ ചടങ്ങിന് ശേഷം അദ്ദേഹം റോമിലേക്ക് പുറപ്പെട്ടു. നേരത്തെ, മംഗോളിയൻ തലസ്ഥാനമായ ഉലാൻബത്തോറിൽ ഒരു സോഷ്യൽ സെന്റർ തുറക്കുകയും ചർച്ച് റിലീഫ് ഓർഗനൈസേഷൻ കാരിത്താസിലെ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ 43ആം അപ്പസ്തോലിക സന്ദർശനവും മംഗോളിയയിൽ ഒരു മാർപാപ്പ നടത്തുന്ന ആദ്യസന്ദർശനവുമാണിത്. 40,000ത്തിനടുത്തുമാത്രം ക്രൈസ്തവരുള്ള മംഗോളിയയിൽ 1450 കത്തോലിക്കരേയുള്ളൂ.
്്ിു