രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; വിധി ശനിയാഴ്ച
ഷീബ വിജയൻ
പത്തനംതിട്ട: ബലാത്സംഗക്കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ജാമ്യാപേക്ഷയിൽ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ശനിയാഴ്ച വിധി പറയും. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം അടച്ചിട്ട മുറിയിലായിരുന്നു വാദം നടന്നത്. രാഹുലിന് വേണ്ടി അഡ്വ. ശാസ്തമംഗലം അജിത്ത് ഹാജരായി.
കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) റിപ്പോർട്ട് പരിഗണിച്ചാകും കോടതി വിധി പ്രഖ്യാപിക്കുക. ചോദ്യം ചെയ്യലുമായി രാഹുൽ സഹകരിക്കുന്നില്ലെന്ന വിവരം ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതിനിടെ, പരാതിക്കാരിയുടെ വാട്സാപ്പ് ചാറ്റുകൾ പുറത്തുവിട്ടുകൊണ്ട് രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാൻ രംഗത്തെത്തിയിരുന്നു. എന്നാൽ യുവതിയെ സൈബർ ഇടത്തിൽ അധിക്ഷേപിച്ചതിനും സ്വകാര്യത ലംഘിച്ചതിനും ഫെനി നൈനാനെതിരെ പത്തനംതിട്ട സൈബർ പോലീസ് കേസെടുത്തിട്ടുണ്ട്. തെളിവെടുപ്പിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാഹുലിനെ തിരുവല്ലയിലെ ഹോട്ടലിലെത്തിച്ചിരുന്നു.
afdsfdasadfs

