ആടിയ നെയ്യ് ക്രമക്കേട്: ശബരിമലയിൽ വിജിലൻസ് റെയ്ഡ്; 33 പേർക്കെതിരെ കേസ്
ഷീബ വിജയൻ
പത്തനംതിട്ട: ശബരിമലയിൽ ആടിയ ശിഷ്ടം നെയ്യ് വില്പനയുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ക്രമക്കേടിൽ വിജിലൻസ് സംസ്ഥാനവ്യാപകമായി പരിശോധന നടത്തി. സന്നിധാനത്തെ ഓഫീസുകൾ, കൗണ്ടറുകൾ എന്നിവയുൾപ്പെടെ നാല് കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്. ഏകദേശം 36.24 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായാണ് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ.
ഹൈക്കോടതി നിർദ്ദേശപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ജീവനക്കാരും ശാന്തിക്കാരും ഉൾപ്പെടെ 33 പേരെ പ്രതിചേർത്തു. 13,679 പാക്കറ്റ് നെയ്യ് വിറ്റ വകയിലുള്ള തുക ദേവസ്വം അക്കൗണ്ടിൽ എത്തിയില്ലെന്നാണ് കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥനായ സുനിൽകുമാർ പോറ്റിയെ സസ്പെൻഡ് ചെയ്തതായി ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. എസ്.പി മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതോടൊപ്പം തന്നെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ വീടുകളിലും വിജിലൻസ് മിന്നൽ പരിശോധന നടത്തി.
adswadsads

