കൊച്ചിയിൽ ശ്വാസംമുട്ടുന്ന വായു; 'ഡൽഹി'യാകുമോ എന്ന ആശങ്കയിൽ നഗരം
ഷീബ വിജയൻ
കൊച്ചി: കൊച്ചി നഗരത്തിലെ വായു ഗുണനിലവാരം (AQI) അപകടകരമായ രീതിയിൽ താഴുന്നു. ഇന്ന് രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം നഗരത്തിലെ പല ഭാഗങ്ങളിലും വായു 'അനാരോഗ്യകരമായ' (Unhealthy) അവസ്ഥയിലാണ്. കച്ചേരിപ്പടിയിൽ വായു ഗുണനിലവാര സൂചിക 169-ൽ എത്തിയത് ശ്വാസകോശ രോഗികൾക്കും പ്രായമായവർക്കും വലിയ ഭീഷണിയുയർത്തുന്നു.
ഐരാപുരം (154), അങ്കമാലി (152), പോത്താനിക്കാട് (132), ഏലൂർ (106) എന്നിവിടങ്ങളിലും വായു മലിനീകരണം രൂക്ഷമാണ്. കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമ്മാണം, റോഡ് നവീകരണം, റെയിൽവേ സ്റ്റേഷനുകളിലെ അറ്റകുറ്റപ്പണികൾ എന്നിവ നഗരത്തിൽ പൊടിപടലങ്ങൾ വർദ്ധിപ്പിക്കുന്നു. കൂടാതെ വ്യവസായ മേഖലകളിൽ നിന്നുള്ള പുകയും വാഹനങ്ങളുടെ അമിത വർദ്ധനവും സ്ഥിതി വഷളാക്കുന്നുണ്ട്. വരും ദിവസങ്ങളിൽ മാസ്കുകളും എയർ പ്യൂരിഫയറുകളും ഇല്ലാതെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലേക്ക് കൊച്ചി മാറുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. ഹൃദ്രോഗികളും ആസ്ത്മയുള്ളവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
adswadsdas

