ജി 20 ഉച്ചകോടി; പ്രസിഡന്‍റ് ഷി ജിന്‍ പിംഗ് എത്തില്ലെന്ന് ചൈന


ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയില്‍നിന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിംഗ് വിട്ട് നില്‍ക്കുമെന്ന് സ്ഥിരീകരിച്ച് ചൈന. പകരം ചൈനീസ് പ്രധാനമന്ത്രി ലീ ചിയാംഗ് പങ്കെടുക്കും. രാജ്യത്തെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം വീണ്ടും ശക്തമാകുന്നതിനിടെയാണ് ചൈനയുടെ നീക്കം. ഉച്ചകോടി കഴിയും വരെ അതിര്‍ത്തി വിഷയത്തില്‍ സംയമനം പാലിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ബ്രിക്‌സ് ഉച്ചകോടിക്കിടെ ഷി ജിന്‍ പിംഗിനെ പ്രധാനമന്ത്രി നേരിട്ട് ക്ഷണിച്ചിരുന്നു. എന്നാല്‍ ഉച്ചകോടിക്ക് പ്രധാനമന്ത്രി ലി ചിയാങിനെ നിയോഗിക്കാന്‍ ഷി ജിന്‍ പിംഗ് ആലോചിക്കുന്നതായുള്ള സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇക്കാര്യമാണ് ചൈന നിലവില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിനും ഉച്ചകോടിയില്‍നിന്ന് വിട്ട് നില്‍ക്കുമെന്ന് അറിയിച്ചിരുന്നു.

article-image

ASDADSADSADSADS

You might also like

Most Viewed