കേരളത്തെ വീണ്ടെടുക്കാൻ ‘പുതുയുഗ യാത്ര’; സതീശൻ നയിക്കുന്ന യു.ഡി.എഫ് ജാഥ ഫെബ്രുവരി ആറിന് തുടങ്ങും


ഷീബ വിജയൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനപിന്തുണ തേടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫിന്റെ രാഷ്ട്രീയ പ്രചാരണ ജാഥ ഫെബ്രുവരി ആറിന് കാസർകോട് നിന്ന് ആരംഭിക്കും. ‘പുതുയുഗ യാത്ര’ എന്ന് പേരിട്ടിരിക്കുന്ന ജാഥ 'കേരളത്തെ വീണ്ടെടുക്കാൻ യു.ഡി.എഫ്' എന്ന മുദ്രാവാക്യമുയർത്തിയാണ് പര്യടനം നടത്തുന്നത്.

മാർച്ച് ആറിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലെ മഹാസമ്മേളനത്തോടെ ജാഥ സമാപിക്കും. 14 ജില്ലകളിലെയും മുഴുവൻ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന യാത്രയിലൂടെ ഭരണവിരുദ്ധ വികാരവും സംസ്ഥാന രാഷ്ട്രീയ വിഷയങ്ങളും സജീവമായി ചർച്ച ചെയ്യാനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. പ്രമുഖ യു.ഡി.എഫ് നേതാക്കൾ വിവിധയിടങ്ങളിൽ ജാഥയുടെ ഭാഗമാകും. കാസർകോട് നിന്ന് തുടങ്ങി തെക്കൻ കേരളത്തിലേക്കെത്തുന്ന യാത്രയിൽ വോട്ടർമാരെ നേരിൽ കാണുന്നതിനും ജനപിന്തുണ ഉറപ്പാക്കുന്നതിനും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

article-image

etweewreqweqwr

You might also like

  • Lulu Exchange
  • Straight Forward

Most Viewed