83-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; തിമോത്തി ഷലമേയ്ക്ക് ആദ്യ നേട്ടം
ഷീബ വിജയൻ
ഹോളിവുഡിലെ ഏറ്റവും അഭിമാനകരമായ പുരസ്കാരങ്ങളിലൊന്നായ ഗോൾഡൻ ഗ്ലോബ് അവാർഡുകൾ പ്രഖ്യാപിച്ചു. സിനിമ വിഭാഗത്തിൽ ഡ്രാമ വിഭാഗത്തിലെ മികച്ച ചിത്രമായി 'ഹാംനെറ്റും' മ്യൂസിക്കൽ/കോമഡി വിഭാഗത്തിൽ 'വൺ ബാറ്റിൽ ആഫ്റ്റർ അനദറും' തിരഞ്ഞെടുക്കപ്പെട്ടു. വാഗ്നർ മൗറ (ദി സീക്രട്ട് ഏജന്റ്), ജെസ്സി ബക്ലി (ഹാംനെറ്റ്) എന്നിവരാണ് മികച്ച നടനും നടിയും (ഡ്രാമ). തിമോത്തി ഷലമേ തന്റെ അഞ്ചാം നോമിനേഷനിൽ ആദ്യ ഗോൾഡൻ ഗ്ലോബ് ട്രോഫി സ്വന്തമാക്കി.
16-കാരനായ ഓവൻ കൂപ്പർ 'അഡോളസെൻസ്' എന്ന സീരീസിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം നേടി ചരിത്രം കുറിച്ചു. ഗോൾഡൻ ഗ്ലോബ് ചരിത്രത്തിൽ ഈ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഓവൻ. ഇത്തവണ മുതൽ പോഡ്‌കാസ്റ്റുകൾക്കും അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്. മികച്ച സംവിധായകനായി പോൾ തോമസ് ആൻഡേഴ്സൺ തിരഞ്ഞെടുക്കപ്പെട്ടു. ബ്രസീലിൽ നിന്നുള്ള 'ദി സീക്രട്ട് ഏജന്റ്' ആണ് മികച്ച വിദേശഭാഷാ ചിത്രം.
cszcs

