രാജ്യത്ത് വേനൽകാലത്ത് നടപ്പിലാക്കിയ ഉച്ചവിശ്രമ നിയമം വിജയമെന്ന് തൊഴിൽ കാര്യമന്ത്രി


രാജ്യത്ത് വേനൽകാലത്ത് നടപ്പിലാക്കിയ ഉച്ചവിശ്രമ നിയമം വിജയമെന്ന് തൊഴിൽ കാര്യമന്ത്രി ജമീൽ മുഹമ്മദ് ബിൻ അലി ഹുമൈദാൻ. 99.92 ശതമാനം സ്ഥാപനങ്ങളും നിയമം പാലിച്ചതായി അദ്ദേഹം അറിയിച്ചു. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് ഉച്ചവിശ്രമ നിയമം നടപ്പാക്കിയത്. ഈ കാലയളവിൽ തൊഴിലുടമകളുടെ 16 ലംഘനങ്ങളും തൊഴിലാളികളുടെ 31 നിയമലംഘനങ്ങളും കണ്ടെത്തി.

നിയമം ലംഘിച്ച സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2013ൽ നടപ്പാക്കിത്തുടങ്ങിയ ഉച്ചവിശ്രമനിയമം തുടർച്ചയായ 11ാം വർഷമാണ് ബഹ്റൈൻ നടപ്പിലാക്കിയത്.  നിയമം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ശക്തമായ നിരീക്ഷണവും പരിശോധനകളും അധികൃതർ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട്  21,723 സന്ദർശനങ്ങളാണ് തൊഴിലിടങ്ങളിൽ നടത്തിയത്.

article-image

asdas

You might also like

Most Viewed