ജസ്റ്റിസ് യശ്വന്ത് വർമയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നടപടി തുടരാം; ഹർജി തള്ളി സുപ്രീംകോടതി
ഷീബ വിജയൻ
ന്യൂഡൽഹി: അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നടപടികളുടെ ഭാഗമായി ലോക്സഭാ സ്പീക്കർ രൂപീകരിച്ച അന്വേഷണ സമിതി നിയമവിരുദ്ധമല്ലെന്ന് സുപ്രീംകോടതി. സമിതിയുടെ നിയമസാധുത ചോദ്യം ചെയ്ത് ജസ്റ്റിസ് വർമ നൽകിയ ഹർജി ജസ്റ്റിസ് ദീപങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് തള്ളി. സ്പീക്കറുടെ നടപടിയിൽ തെറ്റില്ലെന്നും ഇദ്ദേഹത്തിന് ആശ്വാസം നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി.
2025 മാർച്ചിൽ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ തീപിടുത്തമുണ്ടായപ്പോൾ വൻതോതിൽ പണം കണ്ടെത്തിയതിനെത്തുടർന്നാണ് ജസ്റ്റിസ് വർമയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചത്. രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഇംപീച്ച്‌മെന്റ് പ്രമേയം തള്ളിയിട്ടും ലോക്സഭാ സ്പീക്കർ സമിതിയുമായി മുന്നോട്ട് പോയത് ചട്ടലംഘനമാണെന്നായിരുന്നു വർമയുടെ വാദം. എന്നാൽ സുപ്രീംകോടതി കൊളീജിയം നേരത്തെ നടത്തിയ അന്വേഷണത്തിൽ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. സുപ്രീംകോടതി ജഡ്ജി അരവിന്ദ് കുമാർ ഉൾപ്പെട്ട മൂന്നംഗ സമിതിയാണ് നിലവിൽ ഇദ്ദേഹത്തിനെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്നത്.
awdedfsfd

