അമേരിക്കൻ കുടിയേറ്റ നയങ്ങൾ കടുപ്പിക്കുന്നു; 75 രാജ്യങ്ങളിൽ നിന്നുള്ള ഇമിഗ്രന്റ് വിസകൾക്ക് താൽക്കാലിക വിലക്ക്
ഷീബ വിജയൻ
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ കുടിയേറ്റ നയങ്ങളിൽ നിർണ്ണായക മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി 75 രാജ്യങ്ങളിൽ നിന്നുള്ള ഇമിഗ്രന്റ് വിസ പ്രോസസിംഗ് താൽക്കാലികമായി നിർത്തിവെക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് തീരുമാനിച്ചു. വിദേശകാര്യ മന്ത്രി മാർക്കോ റൂബിയോയുടെ നേതൃത്വത്തിലുള്ള വകുപ്പാണ് നിയന്ത്രണമേർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടത്. ജനുവരി 21 മുതൽ ഈ സസ്‌പെൻഷൻ പ്രാബല്യത്തിൽ വരും.
അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾ വിസ നിയന്ത്രണമുള്ള പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ തീരുമാനം കുടിയേറ്റ വിസകൾക്ക് മാത്രമാണ് ബാധകമാകുക. ടൂറിസ്റ്റ്, ബിസിനസ് ആവശ്യങ്ങൾക്കായി നൽകുന്ന നോൺ-ഇമിഗ്രന്റ് വിസകളെ ഈ നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഈ വർഷം നടക്കാനിരിക്കുന്ന ലോകകപ്പും 2028-ലെ ഒളിമ്പിക്സും അമേരിക്കയിൽ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ, നോൺ-ഇമിഗ്രന്റ് വിസകളുടെ ആവശ്യകത വലിയ രീതിയിൽ വർദ്ധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഇതിനാലാണ് താൽക്കാലിക സന്ദർശക വിസകൾക്ക് നിയന്ത്രണം ഏർപ്പെടുത്താതിരുന്നത്. സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിന്റെയും കുടിയേറ്റ നയങ്ങൾ പുനഃക്രമീകരിക്കുന്നതിന്റെയും ഭാഗമായാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പുതിയ നീക്കം.
ewddfsewsdeqws


