കഞ്ചാവ് ഉണക്കാനിട്ട് ഉറങ്ങിപ്പോയി; യുവാവ് ബീച്ചിൽ പോലീസ് പിടിയിൽ
ഷീബ വിജയൻ
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് കിടന്നുറങ്ങിയ യുവാവ് പിടിയിലായി. വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.
ബീച്ചിൽ രാവിലെ നടക്കാനിറങ്ങിയവരാണ് സംശയാസ്പദമായ സാഹചര്യത്തിൽ ഒരാൾ കിടന്നുറങ്ങുന്നതും അടുത്ത് സാധനങ്ങൾ ഉണക്കാനിട്ടിരിക്കുന്നതും കണ്ടത്. നാട്ടുകാർ പരിശോധിച്ചപ്പോൾ ഇത് കഞ്ചാവാണെന്ന് മനസ്സിലാകുകയും ഉടൻ പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. ഏകദേശം 370 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്ന് കണ്ടെടുത്തു. പ്രതി മുൻപും ലഹരിക്കേസുകളിൽ പിടിയിലായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
asddsadsaads

