ഇറാനിൽ ഖമനയ് വിരുദ്ധ പ്രക്ഷോഭം: 26-കാരനെ തൂക്കിലേറ്റാൻ ഉത്തരവ്


ഷീബ വിജയൻ

ടെഹ്‌റാൻ: ഇറാനിൽ പരമോന്നത നേതാവ് അയാത്തുള്ള ഖമനയ്‌ക്കെതിരെ നടക്കുന്ന ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് 26 വയസ്സുകാരനായ ഇർഫാൻ സുൽത്താനിക്ക് വധശിക്ഷ വിധിച്ചു. 'ദൈവത്തിനെതിരെ യുദ്ധം ചെയ്തു' എന്ന കുറ്റം ചുമത്തിയാണ് നാളെ (ബുധനാഴ്ച) ശിക്ഷ നടപ്പാക്കാൻ ഉത്തരവിട്ടിരിക്കുന്നത്. നിലവിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ തൂക്കിലേറ്റൽ ശിക്ഷയാണിത്.

തനിക്ക് വേണ്ടി വാദിക്കാൻ അഭിഭാഷകനെ നിയമിക്കാൻ പോലും ഇർഫാന് ഭരണകൂടം അനുവാദം നൽകിയില്ലെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചു. വിധിക്ക് ശേഷം കുടുംബാംഗങ്ങളെ കാണാൻ വെറും പത്ത് മിനിറ്റ് മാത്രമാണ് അധികൃതർ അനുവദിച്ചത്. പ്രക്ഷോഭകരെ ഭയപ്പെടുത്താനാണ് ഭരണകൂടം വധശിക്ഷ നടപ്പാക്കുന്നതെന്ന് നിരീക്ഷകർ കരുതുന്നു. പ്രക്ഷോഭങ്ങളിൽ ഇതുവരെ 648-ഓളം പേർ കൊല്ലപ്പെട്ടതായാണ് വിവരം. സംഘർഷാവസ്ഥ കണക്കിലെടുത്ത് അമേരിക്കൻ എംബസി തങ്ങളുടെ പൗരന്മാരോട് ഇറാൻ വിടാൻ നിർദ്ദേശിച്ചു.

article-image

rttweer3qwer

You might also like

  • Lulu Exchange
  • Straight Forward

Most Viewed