രാഹുലിനോട് ആത്മബന്ധമുണ്ടായിരുന്നു, എന്നെ ചതിച്ചത് ഫെനി'; ശബ്ദസന്ദേശവുമായി അതിജീവിത
ഷീബ വിജയൻ
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ മൂന്നാം അതിജീവിതയുടെ ശബ്ദസന്ദേശം പുറത്തുവന്നു. രാഹുലുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും ഗർഭഛിദ്രം (Miscarriage) സംഭവിച്ചതിനെക്കുറിച്ചും സന്ദേശത്തിൽ വൈകാരികമായാണ് അവർ സംസാരിക്കുന്നത്. തന്റെ പേഴ്‌സണൽ ചാറ്റുകൾ ഫെനി നൈനാൻ പുറത്തുവിട്ടത് തന്നെ അധിക്ഷേപിക്കാനാണെന്നും അവർ ആരോപിച്ചു.
'തലയും വാലുമില്ലാത്ത ചാറ്റുകൾ ആണിത്. നടന്ന സംഭാഷണത്തിന്റെ കുറച്ച് മാത്രമാണ് പുറത്ത് വന്നത്. "2024 മെയ് മാസത്തിലാണ് എനിക്ക് മിസ്കാരേജ് സംഭവിക്കുന്നത്. രാഹുൽ തന്ന മാനസിക സമ്മർദ്ദത്തിന്റെ ഫലമായിരുന്നു അത്. കുഞ്ഞിന്റെ അച്ഛൻ എന്ന നിലയിൽ രാഹുലിനോട് എനിക്ക് വലിയ ആത്മബന്ധമുണ്ടായിരുന്നു. ആ ട്രോമയിൽ കഴിഞ്ഞിരുന്ന എന്നെ ഫെനി മാനിപ്പുലേറ്റ് ചെയ്തു. പരാതി നൽകാൻ വൈകിയതിനാലാണ് മറ്റ് പെൺകുട്ടികൾക്കും സമാന അനുഭവം ഉണ്ടായത്," അതിജീവിത പറഞ്ഞു. ചൂരൽമല ഫണ്ടിങ്ങിന്റെ പേരിൽ തന്നെ കരുവാക്കിയതായും, രാഹുലിനെ കാണാൻ ചെന്നപ്പോൾ സ്റ്റാഫുകൾ പലയിടത്തായി നടത്തിച്ച് ബുദ്ധിമുട്ടിച്ചതായും ശബ്ദസന്ദേശത്തിൽ ആരോപിക്കുന്നു. വ്യക്തിഹത്യ കൊണ്ട് തന്നെ തളർത്താനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു.
bfvcfgfgd

