'മുന്നണി മാറ്റം ചർച്ചയിലില്ല, എൽ.ഡി.എഫിൽ ഉറച്ചുനിൽക്കും'; അഭ്യൂഹങ്ങൾ തള്ളി കേരള കോൺഗ്രസ് (എം)


ഷീബ വിജയൻ

കോട്ടയം: കേരള കോൺഗ്രസ് (എം) യു.ഡി.എഫിലേക്ക് മടങ്ങുന്നു എന്ന പ്രചാരണങ്ങൾ തള്ളി പാർട്ടി നേതൃത്വം. കോട്ടയത്ത് നടന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് മുന്നോടിയായാണ് ചെയർമാൻ ജോസ് കെ. മാണിയും മന്ത്രി റോഷി അഗസ്റ്റിനും നിലപാട് വ്യക്തമാക്കിയത്. മുന്നണി മാറ്റം എന്ന വിഷയം പാർട്ടിയുടെ അജണ്ടയിലില്ലെന്ന് നേതാക്കൾ ആവർത്തിച്ചു.

"യു.ഡി.എഫ് പ്രവേശനം എന്നത് ഒരു തുറക്കാത്ത പുസ്തകമാണ്. ആരെങ്കിലും ആ പുസ്തകം തുറന്നിട്ടുണ്ടെങ്കിൽ അത് വായിച്ചിട്ട് അടച്ചുവെച്ചോളൂ. എൽ.ഡി.എഫിന്റെ വരാനിരിക്കുന്ന ജാഥകളുടെ ഒരുക്കങ്ങളാണ് ഇന്നത്തെ യോഗം ചർച്ച ചെയ്യുന്നത്," ജോസ് കെ. മാണി പറഞ്ഞു. പാർട്ടിയുടെ വളർച്ചയിൽ അസൂയയുള്ളവരാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിനും പ്രതികരിച്ചു. അതേസമയം, മുന്നണി മാറ്റം സംബന്ധിച്ച അണിയറ നീക്കങ്ങൾ സജീവമാണെന്ന അഭ്യൂഹങ്ങൾക്കിടെയാണ് നേതാക്കളുടെ ഈ പരസ്യ പ്രതികരണം.

article-image

asxadxadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed