ഇറാൻ പ്രക്ഷോഭം: ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചകൾ ട്രംപ് റദ്ദാക്കി; സ്ഥാപനങ്ങൾ പിടിച്ചെടുക്കാൻ ആഹ്വാനം
ഷീബ വിജയൻ
വാഷിങ്ടൺ: ഇറാനിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭം ആളിപ്പടരുന്ന സാഹചര്യത്തിൽ ഇറാനിയൻ ഉദ്യോഗസ്ഥരുമായുള്ള എല്ലാ കൂടിക്കാഴ്ചകളും റദ്ദാക്കിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. പ്രതിഷേധക്കാർക്ക് ആവശ്യമായ സഹായം വന്നുകൊണ്ടിരിക്കുകയാണെന്നും സർക്കാർ സ്ഥാപനങ്ങൾ പിടിച്ചെടുക്കാൻ ഇറാനിയൻ ജനതയോട് ട്രംപ് ആഹ്വാനം ചെയ്യുകയും ചെയ്തു. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ നീക്കം.
അതേസമയം, ഇറാനിലെ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2,000 കവിഞ്ഞതായി മനുഷ്യാവകാശ സംഘടനയായ എച്ച്.ആർ.എ.എൻ.എ (HRANA) വെളിപ്പെടുത്തി. ഇതിൽ ഭൂരിഭാഗവും (1,850 പേർ) പ്രതിഷേധക്കാരാണ്. കൊലപാതകങ്ങൾക്ക് ഉത്തരവാദികളായവർ വലിയ വില നൽകേണ്ടി വരുമെന്ന് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് മുന്നറിയിപ്പ് നൽകി.
dsdsds

